സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി സ്ത്രീകൾ മരിച്ചു

0
91

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ഇരമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില(32), മാതാവ് ചിറ്റുങ്ങന്‍ ആലുങ്ങള്‍ സാബിറ(62) എന്നിവരാണ് മരിച്ചത്. സൗദിയിലെ മദാഇന്‍ സാലിഹയിലായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ ഫാറൂഖ്, മക്കളായ ഷയാന്‍(7), റിഷാന്‍(4),പിതാവ് അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുന്നാളിന് ശേഷം മദാഇന്‍ സാലിഹയിലായിലേക്ക് സന്ദര്‍ശനത്തിന് പോയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ യാത്രയ്ക്കിടെ പൊട്ടിത്തെറിച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.