അനുഷ്‌കയുടെ പരിവാരങ്ങൾ നിർമാതാവിന് തലവേദനയാകുന്നു

0
142

നടി അനുഷ്‌കാ ശർമയുടെ പരിവാരങ്ങൾ നിർമാതാക്കൾക്ക് തലവേദനയാകുന്നു. വലിയൊരു പടയുമായാണ് താരം ലൊക്കേഷനിൽ എത്തുന്നത്. കോസ്റ്റ്യൂം ഡിസൈനർ, ഹെയർ സ്റ്റൈലിസ്റ്റ്, ഡ്രൈവർ ഇവരെക്കൂടാതെ സഹായികളായി അഞ്ച് പേർ അങ്ങനെ 10 പേരുടെയെങ്കിലും ഒപ്പമായിരിക്കും അനുഷ്‌ക്ക സെറ്റുകളിലെത്തുന്നത്. ‘ഷൂട്ടിംഗ് സ്പോർട്ടിൽ അനുഷ്‌ക്ക സമാധാനമായിരുന്നാലും സഹായികളുടെ ഉപദ്രവം സഹിക്കാനാകുന്നില്ല.’ എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ജ്യൂസ് അടിക്കാൻ മാത്രം ഒരു സ്ത്രീയുണ്ട്. പിന്നെ ഫോണെടുത്ത് കൊടുക്കാനും കുടപിടിക്കാനും ഒരു പയ്യൻ. അങ്ങനെ പോകുന്നു പരിവാരങ്ങൾ.

നന്നായി അഭിനയിക്കണം , ചിത്രത്തിൽ സുന്ദരിയായിരിക്കണം , അതിന് തനിക്കവരുടെ സഹായം ആവശ്യമാണെന്നാണ് താരം പറയുന്നത്. അതുകൊണ്ട് അവരെ ഷൂട്ടിംഗ് സ്ഥലത്ത് കൊണ്ടുവരുന്നതിൽ തെറ്റില്ല. അവരെപ്പോഴും തന്നോടൊപ്പം തന്നെ ഉണ്ടാകും.’ അനുഷ്‌ക്ക പറഞ്ഞു. സാധാരണ നടിമാർ അമ്മമാരുടെ കൂടെയാണ് ഷൂട്ടിംഗിന് പോകുന്നത്. എന്നാൽ അനുഷ്‌ക ഒറ്റയ്ക്കാണ്. താരത്തിന്റെ സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാർഡ് ഉണ്ട്. ഷൂട്ടിംഗ് സ്ഥലത്തായാലും ഹോട്ടലുകളിലായാലും ആളുകളുടെ ശല്യം പലപ്പോഴും നിയന്ത്രിക്കാനൊക്കില്ല. അതുകൊണ്ട് തനിക്ക് ഇത്തരം ഫെസിലിറ്റികൾ വേണമെന്ന് താരം പറയുന്നു.

അഞ്ച് കോടിയിലധികം രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. പരാവാരങ്ങൾക്ക് താരം തന്നെയാണ് പ്രതിഫലം നൽകുന്നത്. എന്നാൽ ലൊക്കേഷനിലെത്തിയാൽ ഇവരുടെ ഭക്ഷണവും മറ്റ് ചെലവുകളും നിർമാതാവിന്റെ ചെലവിലാണ്. പിന്നെ പലപ്പോഴും പരിവാരങ്ങൾ അനാവശ്യകാര്യങ്ങളിൽ ഇടപെടും. താരത്തെ കാണാനോ, സംസാരിക്കാനോ അസിസ്റ്റന്റ് ഡയറക്ടർമാരെയും മറ്റും അനുവദിക്കില്ല. അങ്ങനെ നിരവധി പരാതികളാണ് ഇവരെക്കുറിച്ച് നിർമാതാക്കൾ പറയുന്നത്.