അമ്മയിലെ വിലക്ക് നീക്കി എന്റെ വായടപ്പിക്കാനാകില്ല: സംവിധായകന്‍ വിനയന്‍

0
77

ഒരു വിലക്കു നീക്കിക്കൊണ്ട് വായടപ്പിക്കാനോ നിലപാടുകളില്‍ നിന്നു വ്യതിചലിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് സംവിധായകന്‍ വിനയന്‍. താരസംഘടനയായ അമ്മയിലെ വിലക്ക് നീക്കിയതിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയുടെ വിലക്ക് നീങ്ങിയതോടെ താരങ്ങള്‍ക്ക് ഇനി വിനയന്‍ ചിത്രങ്ങളുമായി സഹകരിക്കാം. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിനയനുള്ള വിലക്ക് നീക്കുന്നതായി താര സംഘടന അറിയിച്ചത്. കലാഭവന്‍ മണിയെക്കുറിച്ച് താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍മാരായ സിദ്ദിഖിനേയും ഗണേഷ് കുമാറിനെയും വിനയന്‍ ക്ഷണിച്ചിട്ടുണ്ട്.

അമ്മയിലെ വിലക്ക് നീക്കത്തെക്കുറിച്ചാണ് ശക്തമായ ഭാഷയില്‍ വിനയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം