ആധാർ-പാൻ ബന്ധിപ്പിക്കൽ: അവസാന തീയതി ജൂലൈ ഒന്നല്ല 

0
95

ആ​ധാ​ർ ന​മ്പ​ർ പാ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂലൈ ഒ​ന്ന​ല്ല. ശ​നി​യാ​ഴ്​​ച​ക്കു മു​മ്പ്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ ന​മ്പ​ർ അ​സാ​ധു​വു​മ​ല്ല. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ അ​സാ​ധു​വാ​കു​ന്ന തീ​യ​തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല. എ​ന്നാ​ൽ, ഇ​തി​ന​കം പാ​ൻ കാ​ർ​ഡ്​ കൈ​വ​ശ​മു​ള്ള​വ​ർ​ ആ​ധാ​ർ ന​മ്പ​റു​മാ​യി ബ​ന്ധി​പ്പിക്കേ​ണ്ട​ത്​ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ർ​ബ​ന്ധ​മാ​വും. അ​ത​ല്ലെ​ങ്കി​ൽ നി​കു​തി അ​നു​ബ​ന്ധ ഇ​ട​പാ​ടു​ക​ൾ ത​ട​സ്സ​പ്പെ​ടും. ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ആ​ധാ​ർ ന​മ്പ​റി​ല്ലാ​തെ പാ​ൻ​കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​നും ക​ഴി​യി​ല്ല.

ആ​ധാ​ർ ന​മ്പ​ർ പാ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഒ​ന്നാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പ​ര​ന്ന​തോ​ടെ ഇ​ൻ​റ​ർ​നെ​റ്റി​ൽ അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്കാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച. തു​ട​ർ​ന്ന്​ ഇ​ൻ​കം​ടാ​ക്​​സ്​ വ​കു​പ്പി​ന്റെ ‘www.incometaxindiaefiling.gov.in ’ എ​ന്ന വെ​ബ്​​സൈ​റ്റിന്റെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യി. ഒ​ട്ടും വേ​ഗ​മി​ല്ലാ​തെ​യാ​ണ്​​ വെ​ബ്​​സൈ​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യാ​യി​രു​ന്നു പ​ല ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്കും ഇ​ന്ന​ലെ.

1961ലെ ​ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ലെ 139 എ​എ വ​കു​പ്പ്​ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന​ത്​ ആ​ധാ​ർ ന​മ്പ​റും പാ​ൻ​കാ​ർ​ഡു​മു​ള്ള ഏ​തൊ​രാ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം ചെ​യ്യു​ന്ന തീ​യ​തി​യി​ലോ അ​തി​നു​മുമ്പോ തമ്മി​ൽ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. വ​കു​പ്പി​ലെ ഒ​ന്നാം ഉ​പ​വ​കു​പ്പി​ൽ ‘ആ​ധാ​ർ ന​മ്പ​റി​ന്​ യോ​ഗ്യ​രാ​യ ഏ​തൊ​രാ​ളും 2017 ജൂ​ലൈ ഒ​ന്നി​നോ, ശേ​ഷ​മോ സ്ഥി​ര​മാ​യ അ​ക്കൗ​ണ്ട​ൻ​റ്​ ന​മ്പ​ർ ല​ഭി​ക്കാ​നാ​യി അ​പേ​ക്ഷ​യി​ലും ആ​ദാ​യ നി​കു​തി സ​മ​ർ​പ്പി​ക്കു​േ​മ്പാ​ഴും ഇ​ത്​ ന​ൽ​ക​ണം എ​ന്ന്​ പ​റ​യു​ന്നു. കൂ​ടാ​തെ 2017 ജൂ​ലൈ ഒ​ന്നി​ന്​ പെ​ർ​മ​ന​ൻ​റ്​ അ​ക്കൗ​ണ്ട​ൻ​റ്​ ന​മ്പ​ർ ല​ഭി​ച്ചി​ട്ടു​ള്ള​വ​രും ആ​ധാ​ർ ന​മ്പ​ർ ല​ഭി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രും നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള രൂ​പ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ വി​ജ​ഞാ​പ​നം ചെ​യ്​​ത തീ​യ​തി​യി​ലോ മുമ്പോ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ആ​ധാ​റും പാ​നും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ വെ​ബ്​​സൈ​റ്റി​ൽ ഒ​രു സം​വി​ധാ​നം ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​- ‘http://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html’.

ഒ​ന്നി​ല​ധി​കം പാ​ൻ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​കു​തി​വെ​ട്ടി​പ്പ്​ ത​ട​യു​ന്ന​തി​നും ആ​യി 2017-18 ലെ ​ധ​ന​ബി​ല്ലി​ലെ നി​കു​തി​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​യി​ലൂ​ടെ കേ​ന്ദ്ര ധ​ന​മ​ന്ത്രി ആ​ദാ​യ നി​കു​തി സ​മ​ർ​പ്പി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ നി​ബ​ന്ധ​ന​യു​ടെ സാ​ധു​ത​ക്ക്​ സു​പ്രീം​കോ​ട​തി ജൂ​​ൺ ആ​ദ്യം അം​ഗീ​കാ​ര​വും ന​ൽ​കി. എ​ന്നാ​ൽ, സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച്​ വാ​ദം കേ​ൾ​ക്കു​ന്ന​തു​വ​രെ അ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്​​ ഭാ​ഗി​ക​മാ​യി ത​ട​യു​ക​യും ചെ​യ്​​തു.