കനത്ത മഴയും മണ്ണിടിച്ചിലും: അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു

0
98

കനത്ത മഴയും മണ്ണിടിച്ചിലും മൂലം അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാര്‍ഷിക തീര്‍ത്ഥാടനം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് യാത്ര നിര്‍ത്തിവെക്കേണ്ടി വന്നത്.  ഇതിനിടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയ പാത അടച്ചു.

അമര്‍നാഥിലേക്കുള്ള രണ്ടു വഴികളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് ശ്രീ അമര്‍നാഥ് ശ്രിന്‍ ബോര്‍ഡ് (എസ്എഎസ്ബി) ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കനത്ത മഴ പെയ്തതോടെ വഴിയില്‍ പലയിടത്തും വഴുക്കലുകള്‍ ഉണ്ടായി. മണ്ണിടിച്ചില്‍ മൂലം ഗതാഗതവും തടസപ്പെട്ടു. ബെയ്സ് ക്യാമ്പുകളിലുള്ള തീര്‍ഥാടകര്‍ക്ക് യാത്രയുടെ വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂമുമായോ എസ്എഎസ്ബി ക്രമീകരിച്ചിരിക്കുന്ന ഹെല്‍പ്പ് ലൈനുമായോ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.