ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെതിരേ പോലീസ് കേസെടുത്തു. സഹതടവുകാരായ ആറുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സനല്‍, വിപിന്‍ലാല്‍, വിഷ്ണു, മഹേഷ് എന്നിവരാണ് നാലുപേര്‍.
അതേസമയം ജയിലില്‍നിന്നും ഫോണ്‍വിളി ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സുനി കഴിയുന്നത്. ഇവിടെനിന്നാണ് ബ്ലാക്ക്മെയിലിങ് വിളികള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.