നിരോധിതമേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴ

0
76

നിരോധിതമേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ ഇനി 2000 രൂപ പിഴ. മഹാരാഷ്ട്ര സര്‍ക്കാരാണ് പുതിയ നിയമം നിലവില്‍ കൊണ്ടു വന്നിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ തന്നെ ഈ നിയമം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതിനാവശ്യമായ നിയമ നിര്‍മാണം ഇതിനോടകം തന്നെ നടത്തി കഴിഞ്ഞിരിക്കുന്നു.

ചെവി തുളയ്ക്കുന്ന തരത്തിലുള്ള ഹോണ്‍ മുഴക്കരുതെന്നും, വാഹനം വാങ്ങുമ്പോള്‍ ഘടിപ്പിച്ചിട്ടുള്ള ഹോണില്‍ മാറ്റം വരുത്തി ഉയര്‍ന്ന ഹോണ്‍ ഉപയോഗിക്കരുതെന്നും നിയമവ്യവസ്ഥയില്‍ പറയുന്നു. ഹോണ്‍ നിരോധിത മേഖയില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര നിയമസഭ കഴിഞ്ഞ ഏപ്രിലാണ് ഈ നിയമം പാസാക്കിയത്. നിയമത്തിന്റെ 23-ാം ഖണ്ഡികയില്‍ ഇത്തരത്തിലുള്ള ഓരോ കുറ്റത്തിനും 2000 രൂപ പിഴയീടാക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.