പി.സി.ജോര്‍ജിനെതിരേ കൊലപാതകശ്രമത്തിന് കേസ്

0
92

പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരേ അസഭ്യം പറയുക, അവഹേളിക്കുക, ഭീഷണിപ്പെടുത്തുക, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി് മുണ്ടക്കയം പൊലീസ് കേസെടുത്തു.

എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഭവത്തെ തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്. ഇന്നലെ മുണ്ടക്കയം എസ്റ്റേറ്റിലായിരുന്നു സംഭവം. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയ എം.എല്‍.എ. സംസാരത്തിനിടെ തോക്ക് ചുണ്ടി അദ്ദേഹം കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് പി.സി. ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കൈയേറ്റത്തിന് ശ്രമിച്ചപ്പോള്‍ സ്വയരക്ഷക്കായാണ് തോക്ക് എടുത്തതെന്നാണ് എന്നാണ് പി.സി. ജോര്‍ജിന്റെ വാദം.