മദ്യലഹരിയിൽ അസഭ്യവര്‍ഷം  : റിട്ട. എസ്.ഐയും ഡ്രൈവറും അറസ്റ്റിൽ

0
79

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത റിട്ട. എസ്.എൈയയും ഡ്രൈവെറയും അറസ്റ്റ് ചെയ്തു. റിട്ട. എസ്.ഐ കട്ടപ്പന താണോലിൽ ദേവസ്യ, വണ്ടി ഓടിച്ച പന്തപ്പള്ളിൽ റെജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ]

മദ്യപിച്ചശേഷം അണക്കരയില്‍നിന്ന്  ഇരുവരും കട്ടപ്പനക്ക് വരുകയായിരുന്നു. ഇതിനിടെ, വഴിയരികിൽ നിന്ന കാല്‍നടക്കാരെ ദേവസ്യ അസഭ്യം പറഞ്ഞു. നാട്ടുകാർ വിവരം വണ്ടന്മേട് പൊലീസിൽ അറിയിച്ചു.
പൊലീസ് വാഹനത്തിനു കൈകാട്ടി തടയാൻ ശ്രമിച്ചിട്ടും നിര്ത്തിയില്ല. പിന്നീട് കട്ടപ്പന ട്രാഫിക് പൊലീസ് പാറക്കടവിൽ വാഹനം തടയുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരുടെ സാന്നിധ്യത്തിൽ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ദേവസ്യ അസഭ്യം പറഞ്ഞു. ഇതോടെ ട്രാഫിക് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നിട്ടും അസഭ്യവർഷം തുടര്ന്ന തോടെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ദേവസ്യക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് റെജിക്കെതിരെയും കേസെടുത്തു.