മെക്സിക്കോയെ നിസ്സഹായരാക്കി ജര്‍മനി ഫൈനലില്‍

0
124

കോൺകോഫ് ചാമ്പ്യൻമാരായ മെക്സിക്കോയ വീഴ്ത്തി ജർമനി കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിൽ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾ അടിച്ചാണ് ലോക ചാമ്പ്യൻമാർ മെക്സിക്കോയെ തകർത്തത്.

കളിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്‌സ്‌ക നേടിയ രണ്ടു ഗോളുകളാണ് ജർമൻ വിജയം അനായാസമാക്കിയത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറെറ്റ്‌സ്‌കയുടെ ഗോളുകൾ. 59-ാം മിനിറ്റിൽ ടിമോ വെർണർ ജർമനിയുടെ മൂന്നാം ഗോൾ നേടി

89-ാം മിനിറ്റിൽ മാർക്കോ ഫാബിയനിലൂടെ മെക്‌സിക്കോ ഒന്നു തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റിൽ അമിൻ യൂനുസ് ജർമനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജർമനി ചിലെയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കളി 1-1 സമനിലയിലായിരുന്നു. പോർച്ചുഗൽ-മെക്‌സിക്കോ മൂന്നാം സ്ഥാന മൽസരവും അന്നു നടക്കും.