റൊണാള്‍ഡോയുടെ ഇരട്ട കുട്ടികള്‍: ചിത്രങ്ങള്‍ പുറത്ത്

0
118

ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായ വാര്‍ത്ത ആരാധകര്‍ അറിഞ്ഞുവെങ്കിലും ഇരട്ട കുട്ടികളുടെ ചിത്രം താരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം തന്നെ കുട്ടികളുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. ഇരുകൈയ്യിലും തന്റെ കുഞ്ഞുങ്ങളെ പിടിച്ചു നില്‍ക്കുന്ന റൊണാള്‍ഡോയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ ഒരു കുട്ടിയുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാടക ഗര്‍ഭ പാത്രത്തിലൂടെയാണ് ഇത്തവണയും ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാറ്റെയും ഇവായും എന്നാണ് കുട്ടികളുടെ പേര്.

എന്നാല്‍ ചിലിയോട് തോറ്റ് കോണ്‍ഫെഡറേഷന്‍ കപ്പിലെ കിരീടമോഹങ്ങള്‍ അവസാനിച്ച പോര്‍ച്ചുഗലിന്റെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ല. കുട്ടിയെ കാണാന്‍ റഷ്യയില്‍നിന്ന് ക്രിസ്റ്റിയാനോ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.