മലയാള സിനിമയിലെ മറ്റൊരു മിന്നും താരത്തിനും ഇനി അച്ഛന്റെ പരിവേഷം. നടനും, സംവിധായകനും, പാട്ടുകാരനും അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുള്ള വിനീതിനും, ഭാര്യ ദിവ്യ നാരായണനുമാണ് ആണ്‍കുട്ടി പിറന്നിരിക്കുന്നത്.
വിനീത് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിവാഹം.
ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇതോടെ മലയാള സിനിമയിലെ മറ്റൊരു താരവും കൂടി മുത്തച്ഛനായി.