
കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. കളിപാട്ടങ്ങള്‍, പൊട്ടിയ ചട്ടികള്‍, സ്പൂണ്‍, അനാവശ്യമായി നമ്മള് വലിച്ചെറിയുന്ന മുട്ടത്തോട്, പൊട്ടിയചട്ടികള്, ചിരട്ട, പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകുകള്‍ പെരുകുവാന്‍ ഇടയാകുന്നു. ഇതിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതാണ് കൊതുകു നിയന്ത്രണത്തിന്റെ ആദ്യഘട്ടം.
ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ വെള്ളവും മാലിന്യവും കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ അവ ഒഴുക്കി വിടേണ്ടതാണ്. മുറ്റത്തെ മരക്കുറ്റികളിലും മുളങ്കുറ്റികളിലും മണ്ണ് നിറച്ചു വെയ്ക്കുന്നത് വെള്ളം കെട്ടി നില്‍ക്കുന്നതിനെ തടയുന്നു.
ഈഡിസ് കൊതുകളാണ് ഡെങ്കിപ്പനിക്ക് കാരണം. രാവിലെയും സന്ധ്യാസമയത്തും പുകയ്ക്കുന്നത് കൊതുകിനെ അകറ്റിനിര്‍ത്തുന്നു. കുന്തിരിക്കം, വേപ്പില, തുളസി, സാമ്പ്രാണി എന്നിവ ഉപയോഗിച്ചു പുകയ്ക്കുന്നതാവും ഉത്തമം. പകല്‍ ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കേണ്ടതാണ്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ശരീരത്ത് പുരട്ടിയും കൊതുകില്‍ നിന്നും രക്ഷനേടാം.

വീടിന്റെ പരസരങ്ങളില്‍ കൊതുകു വളരാന്‍ പാകത്തില്‍ ടയറുകളോ വാഹനങ്ങളോ ഇല്ല എന്ന ഉറപ്പു വരുത്തേണ്ടതാണ്. ഓടകള്‍ തോടുകള്‍ എന്നിവയില്‍ മാലിന്യവും വെള്ളവും കെട്ടിനില്ക്കാന് അനുവദിക്കാതെയും വിദ്യാലയങ്ങളില്‍ ശുചീകരണപരിപാടികള്‍ സംഘടിപ്പിക്കുന്നതും കൊതുകുകളെ തുരത്താന്‍ സഹായിക്കും.