സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുറയുന്നു

0
110

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഉണ്ടായിരുന്ന നിക്ഷേപങ്ങള്‍ പകുതിയായാണ് കുറഞ്ഞിരിക്കുന്നത്. 2016ല്‍ ഇത് 4,500 കോടി രൂപയായി കുറഞ്ഞതായാണ് നിവവിലുള്ള റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാക്കുന്നത്.

2016 ഇന്ത്യക്കാരുടെ സ്വിസ് ബാങ്കിലെ നിക്ഷേപത്തില്‍ 45 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നിക്ഷേപത്തില്‍ റിക്കോര്‍ഡ് കുറവാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വിസ്വര്‍ലണ്ടിലുള്ളവരുടെ നിക്ഷേപം 37.7 കോടി കോടിയാണ്. 9.8 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം മറ്റു ബാങ്കുകള്‍ വഴിയും നടത്തിയിട്ടുണ്ട്. മറ്റു നിക്ഷേപമായി 19 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം വേറെയുമുണ്ട്.

കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിക്ഷേപം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.