അമ്മ എന്നല്ല ”അച്ഛന്‍” എന്ന പേരാണ് താര സംഘടനയ്ക്കു യോജിക്കുക: ഹസന്‍

0
99

ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയ്ക്ക് ആ പേര് യോജിക്കില്ലെന്നും, അച്ഛന്‍ എന്ന പേരാണ് ഉചിതമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഹസന്‍ കോഴിക്കോട്ട് പറഞ്ഞു.

കൂടാതെ നടിയെ ആക്രമിച്ച കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.ബി. ഗണേഷ് കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ കെ.മുരളീധരന്‍, അന്വേഷണം കാര്യക്ഷമമായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നും പറഞ്ഞു.

എത്ര വലിയ താരമായാലും മാധ്യമങ്ങളെ കൂക്കിവിളിക്കുന്നത് ശരിയല്ലെന്നും, അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ്‌കുമാര്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. അമ്മയുടെ യോഗത്തില്‍ നടന്നത് ജനാധിപത്യത്തിനു യോജിക്കാത്ത നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.