ആശുപത്രിയില്‍ വെടിവെപ്പ്: ഡോക്ടര്‍ കൊല്ലപ്പെട്ടു

0
81

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ അതിക്രമിച്ചു കടന്ന അക്രമിയുടെ വെടിവെപ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിവെച്ചു മരിച്ചു.

ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെയ്പ്പുണ്ടായത്. തോക്കുമായി ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെ 16ാം നിലയിലാണ് വെടിവയ്പ്പുണ്ടായത്.  മൂന്ന് ഡോക്ടർമാരടക്കം ആറു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു  പേരുടെ നില ഗുരുതരമാണ്. ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറാണ് മരണപ്പെട്ടത്.

ആക്രമണത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല. അക്രമിയ്ക്ക് ഭീകരരുമായി ബന്ധമില്ലെന്നും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളാകാം ആക്രമത്തിനു പിന്നിലെന്നുമാണ് പ്രാഥമിക നിഗമനം.