ഇന്ത്യന്‍ തടവുകാരുടെ പട്ടിക പാകിസ്താന്‍ കൈമാറി; പാകിസ്താന്റെ പിടിയിൽ 52 സാധാരണക്കാർ

0
66

ലാഹോര്‍: 546 ഇന്ത്യന്‍ തടവുകാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു കൈമാറി. 494 മീന്‍ പിടുത്തക്കാരും 52 സാധാരണക്കാരുമാണ് ലിസ്റ്റിലുള്ളത്.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് പാകിസ്താനും ഇന്ത്യയും തടവുകാരുടെ പട്ടിക പരസ്പരം കൈമാറുന്നത്. ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണത്. 2008 മെയ് 21 ന് ഇരു രാജ്യങ്ങളുടെയും കോണ്‍സുലേറ്റുകള്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണിത്.

ഇന്ത്യയും പാകിസ്താന്‍ തടവുകാരുടെ പട്ടിക കൈമാറിയിട്ടുണ്ട്.