ഉറങ്ങിക്കിടന്ന ദളിത്‌ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, സംഭവം ചങ്ങനാശേരിയില്‍

0
96

കോട്ടയം ചങ്ങനാശ്ശേരിയിൽ ഉറങ്ങിക്കിടന്ന ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദശിയായ യുവതിക്ക് നേരെയാണ് പീഢനശ്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മോർക്കുളങ്ങര സ്വദേശിയായ തൈപ്പറമ്പിൽ വിനീഷ്(26) ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കൾ സമീപത്തുള്ള ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ഈ തക്കം നോക്കി അകത്തുകടന്നാണ് പ്രതി യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ചത്. കേസിൽ അറസ്റ്റിലായ വിനീഷ് ഗുണ്ടാ ലിസ്റ്റിൽ ഉൾപെട്ടയാളാണെന്ന് പോലീസ് അറിയിച്ചു.