ഓഗസ്റ്റ് സിനിമാസിൽ നിന്ന് പൃഥിരാജ് പിന്‍മാറി

0
188

ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിൽ നിന്ന് നടൻ പൃഥിരാജ് പിന്‍മാറി. തന്റെ- ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എപ്പോഴും കമ്പനിയുടെ ഭാഗവാക്കാകാൻ കഴിഞ്ഞേക്കില്ലെന്നും ഒറ്റക്ക് യാത്ര തുടരാൻ സമയമാമെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
കലാമൂല്യമുള്ള സിനിമകൾ ചെയ്യാൻ ഒപ്പമുണ്ടായിരുന്ന പങ്കാളികള്‍ക്ക് നന്ദി അറിയിക്കുന്നു. ബൃഹത്തായ ഓര്‌മെകളോടെ ഹൃദയം നിറഞ്ഞ നന്ദിയോടെ അഭിമാനിക്കാവുന്ന തരത്തിലുള്ള ഒരു പിടി ചിത്രങ്ങളുമായി ഓഗസ്റ്റ് സിനിമാസിനോട് വിട ചൊല്ലുന്നു. പങ്കാളികളായ ഷാജി നടേശനും സന്തോഷ് ശിവനും ആര്യയ്ക്കും ആശംസകൾ. കമ്പനിയുടെ അഭ്യുദയകാംഷിയായി താൻ തുടരുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
കാമറമാൻ സന്തോഷ് ശിവൻ, നിർമാതാവ് ഷാജി നടേശൻ എന്നിവർക്കൊപ്പം ചേർന്ന് 2010ലാണ് പൃഥിരാജ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്. തമിഴ് നടൻ ആര്യയും ഈ കൂട്ടായ്മയിൽ പിന്നീട് പങ്കാളിയായി. ദി ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്റെട അവസാനം പുറത്തിറങ്ങിയ ചിത്രം.
ഉറുമി, ഇന്ത്യൻ റൂപ്പീസ്, കടൽ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കര, ഡബിൾ ബാരൽ, ഡാർവിന്റെപ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയവയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മാണവും വിതരണവും നിർവഹിച്ച ചിത്രങ്ങൾ.