കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: സ്ത്രീ മരിച്ചു

0
76

കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ മരിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ദൈല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ദൈല്‍ഗാമിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടയിലാണ് പ്രദേശവാസിയായ താഹിറ ബീഗം എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണ്.

മനുഷ്യനെ കവചമായി ഉപയോഗിച്ചാണ് ഭീകരര്‍ സേനയെ നേരിടുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.