കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും അംഗീകരിക്കാനാവില്ല;അമ്മയ്‌ക്കെതിരെ പിള്ള

0
87

താര സംഘടനയായ അമ്മയ്‌ക്കെതിരെ ആര്‍ ബാലകൃഷ്ണപിള്ള. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന പ്രവൃത്തിയെ വിമര്‍ശിച്ചാണ് ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്. കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും അംഗീകരിക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.അമ്മ ഭാരവാഹികളുടെ നേതൃ യോഗത്തില്‍ നടന്നത് ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയാണ്.

അമ്മയെ തകര്‍ക്കാന്‍ ആരും നോക്കേണ്ടെന്നും തലകുത്തി മറഞ്ഞാലും ഞങ്ങള്‍ ദിലീപിനൊപ്പമാണെന്നും ഗണേഷും മുകേഷും പറഞ്ഞതോടെ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് വളരെ രൂക്ഷമായ ഭാഷയിലാണ് മുകേഷും ഗണേഷും സംസാരിച്ചത്.