കെട്ടുവിടാൻ പത്തുവഴികൾ…

0
2282

അവധി ദിവസങ്ങളിലും ,ആഘോഷരാവുകളിലും മദ്യം നുണഞ്ഞു പിറ്റേ ദിവസം കാലത്തെ തന്നെ ഓഫിസിലേക്കോ മറ്റു സ്ഥലത്തേക്കോ പോകാൻ കെട്ട് ഇറങ്ങിയില്ലെങ്കിൽ ആകെ പ്രശ്നമാകും അത്തരകാർക്കുള്ള ഏതാനും ലളിതമായ പരിഹാരങ്ങളാണ് നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നത്.

ഈ സ്മാർട്ട് പരിഹാരങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…

1. രണ്ടെണ്ണം വെള്ളമൊഴിക്കാതെ അടിക്കുന്നതാണ് ചിലരുടെ എങ്കിലും പതിവ് രീതി, അപ്പൊ തന്നെ കൂടെയുള്ള അണ്ണന്മാർ തന്ന്നെ പറയുന്നത് കേൾക്കാം വെള്ളം ചേർത്ത് അടിക്കെടാ അല്ലെങ്കിൽ കരൾ വാടുമെന്ന്. ശരിക്കും അതിനുള്ളിൽ ഒരു ശാസ്ത്രീയ വശമുണ്ട്. കുടിക്കുന്നത് അൽപ്പം ഓവർ ആയാൽ നിങ്ങൾ ശരാശരി രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇത് വഴി മദ്യത്തിലൂടെ ശരീരത്തിൽ കയറിയ ചില ടോക്സിക് പദാർത്ഥങ്ങളെ ജലം അലിയിച്ചു കളയും ഇത് വഴി ശരീരം പൂർവ്വസ്ഥിയിലേക്ക് എത്താൻ വെള്ളം നിങ്ങളെ ഒരു പരിധിവരെ സഹായിക്കും.

2. മദ്യമടിക്കുന്ന ദിവസം നിങ്ങളുടെ പക്കൽ തേങ്ങാ വെള്ളമോ, അല്ലെങ്കിൽ ഏതെങ്കിലും സ്പോർട്സ് ഡ്രിങ്കുകളോ കരുതുക. ഇതിൽ രണ്ടിലും ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റേയും ഇലക്ട്രോലൈറ്റ്‌സുകളുടെയും എണ്ണം കൂടുതലായതിനാൽ ആൽക്കഹോളിന്റെ അംശത്തെ ശരീരത്തിൽ നിന്നും രാസപ്രവർത്തനങ്ങളിലൂടെ മോചിപ്പിക്കുന്നു. അതേസമയം നിങ്ങളുടെ ഹാംഗോവറിനെ കൂടുതൽ വഷളാക്കാൻ കഴിയുന്ന തരത്തിലുള്ള പാനീയങ്ങൾ കഴിവതും ഒഴിവാക്കുകയാണ് നല്ലത്.

3.നാരങ്ങയും ചെറുചൂടുള്ള വെള്ളവും ചേർത്ത് മദ്യം സേവിച്ചാൽ തല വേദനക്കും ബോധക്ഷയത്തിനും പരിഹാരമാകും. മാത്രമല്ല ഇവ രണ്ടും കരളിനും വളരെ നല്ലതാണ്. നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച പ്രധാന വിഷവസ്തുക്കളെ എല്ലാം നിയന്ത്രിക്കുന്ന ഓക്സിഡൻന്റയും ഇവ പ്രവർത്തിക്കും, കൂടാതെ എല്ലാ വിഷവസ്തുക്കളെയും ഇത് ഫലപ്രദമായി വിഘടിപ്പിക്കുന്നു.

4. പഴമാണ് മറ്റൊരു പരിഹാര മാർഗ്ഗം. അതിശയിക്കണ്ട വാഴപ്പഴം കെട്ടുവിടാൻ സഹായിക്കുന്ന ഒന്നാംതരം ഉപാധിയാണ് .അമിതമായുള്ള മദ്യപാനം ശരീരത്തിൽ നിന്നും പൊട്ടാസ്യത്തെ വളരെ വലിയ തോതിൽ ശാരീരീരത്തിൽ നിന്നും പുറന്തള്ളുന്നു. എന്നാൽ പഴം കഴിക്കുന്നത് വഴി നഷ്ടമായ വിറ്റാമിൻ ബി , പൊട്ടാസ്യം, മറ്റ് ധാതുലവണങ്ങൾ എന്നിവയെ ശരീരത്തിന് നൽകുന്നു. മാത്രമല്ല വാഴപഴം നിങ്ങൾക്ക് ശരീരത്തിൽ ഊർജ്ജത്തെയും നൽകും മാത്രമല്ല,മദ്യപാനം മൂലം വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥയെയും ഇല്ലാതാക്കാനാകും . നിങ്ങളുടെ പ്രഭാതഭക്ഷനോടൊപ്പം വാഴപ്പഴം കഴിക്കുകയോ അല്ലെങ്കിൽ പഴവും തേനും ചേർത്ത് ഒരു മിൽക്ക് ഷെയ്ക്കോആകാം.

5. തേനാണ് മറ്റൊരു ഉപായം. തേനിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കെട്ടുവിടാൻ സഹായിക്കും. ശരീരത്തിൽ കയറിയ ആൽക്കഹോളിന്റെ അംശത്തെ നിർവീര്യമാക്കാൻ തേനിലെ ഫ്രക്ടോസ് സഹായിക്കും. ദിവസവും 3-4 ടീ സ്പൂൺ തേൻ കഴിക്കുക, അല്ലെങ്കിൽ തേനിനൊപ്പം നാരങ്ങാ നീരോ ചൂടുവെള്ളമോ ഇടയ്ക്കിടെ കുടിക്കുന്നതും കെട്ടിറങ്ങാൻ സഹായിക്കും.
6. ടൊമാറ്റോ ജ്യൂസ്: മദ്യത്തിന്റെ കെട്ടിറങ്ങാൻ സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയുടെ കലവറയാണ് തക്കാളി. കൂടാതെ ഫ്രക്ടോസും ഇതിൽ അടങ്ങിയിരിക്കുന്നു തന്മൂലം ഈ പദാർത്ഥങ്ങൾ ശരീരത്തിൽ കയറിയ ആൽക്കഹോളിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
7. ടോസ്റ്റും മുട്ടയും: മുട്ട ചേർത്തുള്ള ടോസ്റ്റുകൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കെട്ടിറങ്ങാൻ സഹായിക്കും. ടോസ്റ്റിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ശരീരത്തെ ഉന്മേഷത്തിലാക്കും. മുട്ടയിൽ അടങ്ങിയ ടോറിൻ കരളിനെ കരളിനെ ആൽക്കഹോളിനെ വിഘടിപ്പിക്കുന്നതിൽ സഹായകമാകും. മുട്ടയ്ക്കുള്ളിലെ സിസ്റ്റിനും ശരീരത്തിൽ നിന്നും നഷ്ടമാക്കിയ പ്രോട്ടീനുകൾ വീണ്ടെടുക്കുന്നതിൽ പങ്ക് വഹിക്കുന്നു.

8. ഇഞ്ചി: തലേ ദിവസത്തെ കെട്ട് പിറ്റേന്നും വിടുന്നില്ലെങ്കിൽ ഇഞ്ചി ചേർത്ത എന്തെങ്കിലും ഭക്ഷണ പദാർത്ഥങ്ങൾ ആദ്യം തന്നെ കഴിക്കുക. മദ്യം മൂലം ഉണ്ടാകുന്ന ശർദ്ദിയും ഓക്കാനവും ഇല്ലാതാക്കാന് ബെസ്റ്റ് ഉപാധിയാണ് ഇഞ്ചി. ഇഞ്ചി ചായ കഴിക്കുന്നതും കെട്ടുവിടാൻ സഹായിക്കും.
9. ജ്യൂസ് : കെട്ടിറങ്ങാൻ മറ്റൊരുവഴിയാണ് പച്ചക്കറികളും പഴ വർഗ്ഗങ്ങളും അടങ്ങിയ ജ്യൂസ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ വിറ്റാമിനുകൾ ഫൈബർ അമിനോആസിഡുകൾ, എന്നിവ ശരീരത്തിൽ പ്രോട്ടീനുകൾ ഉത്‌പാദിപ്പിക്കുന്നു.
10 ആൽക-സെൽസർ; പേരുകേട്ട് ഞെട്ടാൻ വരട്ടെ നമ്മളുടെ അടുക്കളയിൽ തന്നെയുള്ള ബേക്കിങ് സോഡയാണ് ഈ സാധനം. ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ബൈ കാർബണേറ്റ് വയറിനുള്ളിൽ അസ്വസ്ഥതകളെ കുറയ്ക്കുന്നു. ബേക്കിങ് സോഡാ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വയറിനെ ഫ്രീ അകക്കാൻ സഹായിക്കും.
ഇവയ്‌ക്കെല്ലാം പുറമെ വേണ്ടത് ശാന്തമായ ഉറക്കവും ഉണ്ടെങ്കിൽ എത്ര വല്യ കെട്ടും ഇറങ്ങുമെന്ന് അനുഭവസ്ഥർ തന്നെ വ്യക്തമാക്കുന്നു.