അഹമ്മദാബാദ്: 12 സിംഹങ്ങളുടെ കാവലിൽ, കൊടുങ്കാട്ടിൽ, പാതിരാത്രിയിൽ മകനെ പ്രസവിച്ചതിന്റെ നിർവൃതിയിലാണ് 32കാരിയായ മങ്കുബെൻ മക്വാന. ഗുജറാത്തിലെ ഗിർ വനത്തിൽ ജൂൺ 29നാണ് അവിശ്വനീയമായ പ്രസവം നടന്നത്.
ഈ സമയം തന്നെ ഗീര്‍ വനത്തിനുള്ളിലെ് 12 സിംഹങ്ങള്‍ ആംബുലന്‍സിനെ വളഞ്ഞു നിന്നു. 20 മിനിറ്റു നേരത്തോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ 12 സിംഹങ്ങളും വാഹനം തടഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ വാഹനത്തിലുള്ളവരെല്ലാം നെടുങ്ങി നിന്ന നിമിഷം. ജീവിതത്തിലേക്കും മരണത്തിലേക്കും ഉള്ള പാതകള്‍ ഈ നിമിഷം നേരില്‍ കാണുകയായിരുന്നെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
ആംബുലന്‍സിനകത്തെ ജീവനക്കാരനാണ് ഈ സമയം പ്രസവവേദന കൊണ്ട് പുളഞ്ഞ മാന്ക്വിയ്ക്ക് കുഞ്ഞിന് ജന്മം നല്കാന് സഹായിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ച 2.30 ഓടുകൂടിയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയേയും കൊണ്ട് ഉള്‍ഗ്രാമമായ അര്‍മേലിയില്‍ നിന്ന് ജഫ്രാബാദ് ആശുപത്രിയില്‍ പോകുകയായിരുന്നു ആംബുലന്‍സ്.
ജഫ്രാബാദിലേക്കുള്ള വഴിയില്‍ കുഞ്ഞിന്റ തല പുറത്തേക്ക് വരുന്നത് കണ്ട് യുവതി അടുത്ത നിമിഷം തന്നെ പ്രസവിക്കുമെന്ന് ആംബുലന്‍സിലെ എമര്‍ജന്‍സി മാനേജ്മെന്റ് ടെക്നീഷ്യന് അശോക് മാക്വാവാന പറഞ്ഞു. തുടര്‍ന്ന് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് യുവതിയുടെ പ്രസവം എടുക്കുന്നതിനിടയിലാണ് മനുഷ്യ സാമിപ്യം മണത്തറിഞ്ഞ് സിംഹം ആംബുലന്‍സിനടുത്ത് പാഞ്ഞടുത്തത്.
പ്രദേശവാസിയായ രാജു യാദവ് സിംഹത്തെ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമുടക്കി സിംഹം ആംബുലന്‍സിന് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഈ സമയം ആംബുലന്സിനകതത്ത് എമര്‍ജന്‍സി ടെക്നീഷ്യന് അശോക് കുഞ്ഞിന് ജന്മം നല്കാന് യുവതിയെ സഹായിച്ചു.തുടര്‍ന്ന് സിംഹത്തിന്റെ ചലനങ്ങള്‍ മനസിലാക്കി രാജു യാദവ് വണ്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും ജഫ്രാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.