ചികിത്സയ്ക്കായി രജനികാന്ത് അമേരിക്കയിലേക്ക്

0
82

ചെന്നൈ: ചികിത്സയ്ക്കായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അമേരിക്കയിലേക്ക് പറന്നു.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാല കരികാലന്റെ ഷൂട്ടിംഗിന് ഇടവേള നല്‍കിയാണ് രജനികാന്ത് അമേരിക്കയിലേക്ക് പോയത്.
ഷൂട്ടിംഗിന് വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ ഫസ്റ്റ് ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പോയതെന്നും പറയപ്പെടുന്നു. മകള്‍ ഐശ്വര്യയും അദ്ദേഹത്തോടൊപ്പമുണ്ട്.
ഇത്തവണ പോയത് പതിവു ചെക്കപ്പിനു മാത്രമാണെന്നും താരത്തിന് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.