സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളിലേയും ടിക്കറ്റ് നിരക്കുകളില്‍ വീണ്ടും വര്‍ധന. ജി.എസ്.ടി. നിലവില്‍ വന്നതോടെ 100 രൂപയ്ക്കു മുകളില്‍ നിരക്കുള്ള ഓരോ ടിക്കറ്റിനും 28 ശതമാനവും 100 താഴെ നിരക്കുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനം നികുതിയും അടയ്ക്കണമെന്ന് കെ.എസ്.എഫ്.ഡി.സി. അറിയിച്ചു.
ഇതിനോടൊപ്പം ഓരോ ടിക്കറ്റിലും സര്‍വീസ് ചാര്‍ജായ രണ്ടുരൂപയ്ക്കും സാംസ്കാരിക ക്ഷേമനിധിക്കുള്ള സെസ് തുകയായ മൂന്നു രൂപയ്ക്കും നികുതികള്‍ ബാധകമാണ്.
റിസര്‍വേഷന്‍ ചാര്‍ജ് തിയേറ്റര്‍ പ്രവേശന നിരക്കില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ജി.എസ്.ടി. കൗണ്‍സിലിന്റെ വിശദീകരണം വരുന്നതുവരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവില്ല. തിയേറ്റര്‍ പ്രവേശന നിരക്കില്‍ മേല്‍സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിയതിനുശേഷമേ നികുതിനിരക്ക് നിശ്ചയിക്കാനാവൂ.