തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നതെന്ന് സുഗതകുമാരി

0
133

തോന്നിയത് പോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യം എന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണെന്ന് കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി.  തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.   വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നും ഒരു ദിനപത്രം  സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ സുഗത കുമാരി വ്യക്തമാക്കി.