‘താനാണ് ഒരു നടിയെ സിനിമയിൽ കൊണ്ട് വന്നതെന്ന് മറ്റുള്ളവർ വാദിക്കുന്ന കാലം ഇല്ലാതാകണം’

0
124

കൊച്ചി: വിമൺ ഇൻ സിനിമ കളക്ടീവ് ഭാവിയിൽ ഒറ്റപ്പെട്ടാലും തങ്ങൾ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. സിനിമാ നടികൾക്ക് ഗോഡ്‌ഫാദർമാർ ഇല്ലാതാകുന്ന കാലം വരണമെന്നാണ് ആഗ്രഹമെന്നും റിമ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് അമ്മ പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് റിമയുടെ പ്രതികരണം.

സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരം അമ്മയിലും ഉണ്ട്. അത് ഉടനെ മാറ്റാനാവില്ല. അത് മാറി വരാൻ സമയമെടുക്കും. നടിക്ക് അമ്മ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അമ്മയുടെ നിലപാട് അറിയാം. ആണധികാരം എന്ന മനോഭാവം മാറ്റി സ്‌ത്രീകളെ കൂടെ പരിഗണിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന് വേണ്ടിയാണ് വിമൺ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചതെന്നും റിമ വ്യക്തമാക്കി. അമ്മയിൽ നിന്ന് രാജി വെച്ച് പോകാൻ എളുപ്പമാണ്.എന്നാൽ അതല്ല വേണ്ടതെന്നും റിമ വ്യക്തമാക്കി. നാളെ ചിലപ്പോൾ എല്ലാവരും ഒറ്റപ്പെടുകയും സിനിമയിൽ നിന്ന് പുറത്താകുകയും ചെയ്തേക്കാം.

താനാണ് ഒരു നടിയെ സിനിമയിൽ കൊണ്ട് വന്നതെന്ന് മറ്റുള്ളവർ വാദിക്കുന്ന കാലം ഇല്ലാതാകണം. നടിയുടെ കഴിവ് മാത്രമാകണം സിനിമയിൽ പരിഗണിക്കാനുള്ള മാനദണ്ഡം. അമ്മയുടെ ജനറൽ ബോഡിക്ക് മുൻപ് നടന്ന എക്സിക്യുട്ടീവിൽ തങ്ങൾ നൽകിയ കത്ത് പരിഗണിച്ച് നടിക്ക് പൂർണ പ്രഖ്യാപിച്ചിരുന്നെന്നും റിമ പറഞ്ഞു. എന്നാൽ അമ്മ യോഗത്തിൽ തങ്ങൾക്ക് ഈ വിഷയം ഉന്നയിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും റിമ വ്യക്തമാക്കി. എട്ടു വർഷം സ്വന്തം നിലപാടുകൾ വ്യക്തമാക്കിയ നടിയാണ് താനെന്നും, എന്നാൽ അത് കൊണ്ട് ഇത് വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റിമ വ്യക്തമാക്കി.