നക്ഷത്രപദവി പുതുക്കിയില്ല; ചില ഹോട്ടലുകൾക്കിത് കാത്തിരുപ്പു കാലം

0
112

ബാർ ലൈസൻസ് നഷ്ടപ്പെട്ടപ്പോൾ നക്ഷത്ര പദവി പുതുക്കാതെയിരുന്ന ഹോട്ടലുടമകൾക്ക് തിരിച്ചടി. ഇന്ന് മൂന്നു നക്ഷത്രം മുതൽ മുകളിലേക്കുള്ള ബാറുകൾ തുറക്കുമ്പോൾ നക്ഷത്ര പദവി ഇല്ലാത്തതിനാൽ ലൈസൻസ് പുതുക്കി നൽകാനാവില്ലെന്ന് എക്സൈസ് നിലപാടെടുത്തു.
സംസ്ഥാനത്ത് 40 ഹോട്ടലുകൾ ഇന്ത്യാ ടൂറിസവുമായി ബന്ധപ്പെട്ട് നക്ഷത്രപദവി പുതുക്കിയിട്ടില്ലെന്ന് എക്സൈസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. നക്ഷത്രപദവിക്കായുള്ള നിശ്ചിതയോഗ്യതകൾ തങ്ങളുടെ സ്ഥാപനങ്ങൾക്കുണ്ടെന്നും ബാർ ലൈസൻസ് നൽകിയശേഷം നക്ഷത്രപദവി പുതുക്കിക്കോളാമെന്ന ഹോട്ടലുകളുടെ അപേക്ഷ എക്സൈസ് അംഗീകരിച്ചില്ല.
നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായാണ് യുഡിഎഫ് സർക്കാർ ബാർ ലൈസൻസ് നൽകിയിരുന്നത്. എന്നാൽ മൂന്ന് സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകളിൽ ബാർ ലൈസൻസ് നൽകാനാണ് ഇടതുമുന്നണി സർക്കാർ തീരുമാനമെടുത്തത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കള്ള് വിതരണം ചെയ്യാനും തീരുമാനമെടുത്തിരുന്നു.
71 ഹോട്ടലുകൾ ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ സമർത്ഥിച്ചു. ഇതിൽ 60 അപേക്ഷകൾ അനുവദിച്ചു. നിലവിൽ 24 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമാണ് ബാർ പ്രവർത്തിച്ചിരിക്കുന്നത്. മൂന്ന നക്ഷത്ര ഹോട്ടലുകൾക്ക് അംഗീകാരം നൽകേണ്ടത് ചെന്നൈയിൽ നിന്നുള്ള ഓഫീസറാണ്. നാല് മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ഡൽഹിയിൽ നിന്നും ഈ ലൈസൻസ് അനുവദിച്ചു കിട്ടുന്നതോടെ ഇവർക്കും ബാർ അനുവദിക്കും. സംസ്ഥാനത്തെ 3913 കള്ളുഷാപ്പുകളുടെ ലൈസൻസ് ഒൻപത് മാസത്തേക്ക് നീട്ടിനിൽകിയിട്ടുണ്ട്.