നടിക്കെതിരായ അതിക്രമം: കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ റെയ്ഡ്

0
71

കാക്കനാട് (കൊച്ചി) ∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയുടെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. കത്തില്‍ രണ്ടിടത്താണ് ഇത്തരത്തില്‍ ഒരു കടയെ പറ്റി പരാമര്‍ശിക്കുന്നത്. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച് സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. ഇന്നലെ രാവിലെ 11നു തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് രണ്ട് മണിവരെ നീണ്ടു നിന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചും വിവരങ്ങള്‍ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.