പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്തു കൊലപ്പെടുത്തി

0
69

ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്തു കൊലപ്പെടുത്തി. മണ്ടാവർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഹ്റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്. മണ്ടാവർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഹ്‌റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർധ രാത്രിയിലായിരുന്നു സംഭവം.
പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം പാതയോരത്തു നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കൊലപാതകത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.