ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷി സഞ്ചരിച്ച ബി.എസ്.എഫ് വിമാനവും 180 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനവും കൂട്ടിയിടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ജമ്മു-കശ്മീരിലെ ബാനിഹാലിനു മുകളിലാണ് വിമാനങ്ങൾ അപകടകരമായി മുഖാമുഖം വന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമല്ലാത്തതാണ് ദുരന്തത്തിനരികെയെത്തിച്ചത്. പൈലറ്റുമാർ വിമാനങ്ങൾ സുരക്ഷിതമായി ദൂരേക്ക് പറത്തി അപകടമൊഴിവാക്കി. സിവിൽ വ്യോമയാന വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.