മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌ക്കാരം അനസ് എടത്തൊടികയ്ക്ക്

0
94

ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ വിനിതീതും നേടി. ഫാന്‍ പ്ലെയര്‍ പുരസ്‌കാരമാണ് സി.കെ വിനീതിന് ലഭിച്ചത്. ഐസ്വാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐ-ലീഗില്‍ മോഹന്‍ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ ഐ ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഈ വര്‍ഷം അനസ് നേടിയിരുന്നു.

ബെംഗളൂരു എഫ്.സിയെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ ഗോളുമായി നിര്‍ണായക പങ്കു വഹിച്ച സി.കെ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മികച്ച അണ്ടര്‍-21 താരം ബെംഗളൂരു എഫ്.സിയുടെ ഉദാന്ത സിങ്ങാണ്. ഐസ്വാള്‍ എഫ്.സിയെ ഐ-ലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്‍. സന്ദീപ് നന്ദിക്കും ദീപക് മൊണ്ഡലിനും പ്രത്യേക പുരസ്‌കാരങ്ങളുണ്ട്. ഐസ്വാള്‍ എഫ്.സിയുടെ ആല്‍ഫ്രഡ് ജാര്യന്‍ മികച്ച വിദേശ താരമായി.