ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സമാധാന ഫണ്ടിലേക്ക് മൂന്നു കോടി രൂപ സംഭാവന ചെയ്തു. യുദ്ധം മൂലവും മറ്റും ദുരിതത്തിലായ രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ച് കൊടുക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് യു.എന്‍ സമാധാന ഫണ്ട് വിനിയോഗിക്കുക.
ഫണ്ടിലേക്ക് ഇതുവരെ ഇന്ത്യ 30 കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. 2005 ഡിസംബര്‍ മുതലാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സമാശ്വാസ കമ്മീഷനില്‍ അംഗമാകുന്നത്.
ഇന്ത്യ സമാധാന ഫണ്ടിലേക്ക് വലിയ തുക സംഭാവന ചെയ്തതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി തന്മയ ലാല്‍ പറഞ്ഞു.