രോഹിത് ഖണ്ടേവാല്‍ മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ

0
183

ബോളിവുഡ് താരവും മോഡലുമായ രോഹിത് ഖണ്ടേവാല്‍ മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ പുരസ്ക്കാരത്തിന് അര്‍ഹനായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരെ   പ്രമുഖരെ പിന്തള്ളിയാണ് ഹൈദരാബാദുകാരനായ ഖണ്ഡേവാലിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ വേള്‍ഡ് പുരസ്‌കാരവും ഖണ്ഡേവാലക്ക് ലഭിച്ചിരുന്നു. ഹൃതിക് റോഷന്‍, രണ്‍വീര്‍ സിങ്, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാസികയുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, ധനുഷ്, പ്രഭാസ് ഉള്‍പ്പടെയുള്ള താരങ്ങളും ടൈം മാസികയുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.