റെയിൽ പാളത്തിൽ ഇരുമ്പുപാളി; ചെന്നൈ മെയിൽ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

0
89

കായംകുളത്ത് ട്രെയിൻ അപകടത്തിൽനിന്നു ചെന്നൈ മെയിൽ ട്രെയിൻ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയിൽ പാളത്തിൽവച്ചിരുന്ന ഇരുമ്പുപാളി ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനരികെ എത്തിച്ചത്. ചെന്നൈ മെയിൽ ട്രെയിൻ കടന്നുപോയശേഷമാണ് ഇരുന്പുപാളി ശ്രദ്ധയിൽപ്പെട്ടത്.

ട്രെയിൻ കയറിയിറങ്ങി ഇരുമ്പുപാളികൾ കഷണങ്ങളായി തെറിച്ചുപോയി. റെയിൽവേയുടെ ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു പെട്ടിയാണ് ഇതെന്നു സംശയിക്കുന്നു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങി. അട്ടിമറി ശ്രമമാണോ എന്നതിൽ റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല.