സിപിഎമ്മുമായി അഭിപ്രായവ്യത്യാസമില്ല: റവന്യു മന്ത്രി

0
84

കോട്ടയം: സിപിഎമ്മുമായി അഭിപ്രായവ്യത്യാസമില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ . മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തത് മറ്റു പരിപാടികൾ മൂലമാണെന്നും  . തിരുവനന്തപുരത്തെ യോഗം അപ്രധാനമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ണദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തെ യോഗത്തിൽ പങ്കെടുക്കാനാണെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു‍. മന്ത്രിക്ക് മറ്റു പരിപാടികളുണ്ടാകാം. സിപിഎമ്മിന് യോഗത്തെക്കുറിച്ച് അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി പറഞ്ഞു.

മൂന്നാറിലെ സ്ഥലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.