അഗ്നിബാധ: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി യൂസഫ് അലി

0
98

റിയാദ്: ബത്ഹ കൊമേഴ്സ്യല്‍ സെന്ററിലുണ്ടായ അഗ്നിബാധയില്‍ എല്ലാം നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ് എം.ഡി യൂസഫ് അലി എം. എ രംഗത്ത്. റിയാദിലെ മലയാളി കൂട്ടായ്മയുടെ പൊതുവേദിയായ എന്‍.ആര്‍.കെ രൂപം നല്‍കിയ ജനകീയസമിതിയുടെ ഇടപെടലാണ് ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായത്.

ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ ലുലു ഗ്രൂപ്പ് രണ്ടുലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തതായി എന്‍. ആര്‍. കെ ജനകീയ സമിതി അറിയിച്ചു. സിറ്റി ഫ്ളവര്‍, മലബാര്‍ ഗോള്‍ഡ്, പാരഗണ്‍ ഗ്രൂപ്, ബഞ്ച് മാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും സഹായവുമായി രംഗത്തുണ്ട്. നിരവധി പ്രമുഖരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് എന്‍. ആര്‍. കെ ജനകീയ സമിതി അറിയിച്ചു.

അഗ്നിബാധയില്‍ ജോലി നഷ്ടപ്പെട്ട് ദുരിതം നേരിടുന്ന ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്തി ധനസഹായം കൈമാറുമെന്ന് ജനകീയ സമിതി വ്യക്തമാക്കി. പ്രവാസ ലോകത്ത് ഇന്ത്യന്‍ സമൂഹത്തിനുണ്ടാകുന്ന പ്രയാസങ്ങളില്‍ സഹായം വാഗ്ദാനം ചെയ്ത എം.എ യൂസഫലിക്കും ഇതര സ്ഥാപനങ്ങളെയും ജനകീയ സമിതി അഭിനന്ദിച്ചു.