അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്

0
520

നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപ് നേരിട്ടല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. എന്നാൽ കുറ്റകൃത്യത്തെ കുറിച്ച് ദിലീപിന് വ്യക്തമായ സൂചനയുണ്ടായിരുന്നുവെന്നാണ് സംശയം. ഇത് മാറ്റുന്നതിനാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് ആരെന്ന സൂചനകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു. ഇത് ദിലീപിനേയും ബന്ധപ്പെടുത്തുന്നതാണ്. ദിലീപും നടിയും തമ്മിലെ സ്വത്ത് കൈമാറ്റ പ്രശ്‌നങ്ങളാണ് ക്വട്ടേഷന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ സ്വത്തിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ദിലീപ് അല്ലെന്നും കാവ്യാമാധവന്റെ അടുത്ത ബന്ധുവാണെന്നും പൊലീസ് സംശയിക്കുന്നു.
കാറിൽ നടിയെ ആക്രമിക്കുമ്‌ബോൾ ഇത് മറ്റൊരു നടിയുടെ ക്വട്ടേഷനാണെന്ന് പൾസർ സുനി പറഞ്ഞിരുന്നു. എന്നാൽ ഇത് അന്വേഷണം വഴി തിരിക്കാനുള്ള നീക്കമായി വിലയിരുത്തി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ ഇതിനെ കാര്യമായെടുത്തില്ല. ഇപ്പോൾ കാര്യങ്ങൾ പോകുന്നത് അങ്ങനെയല്ല. റിയൽ എസ്റ്റേറ്റ് മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന ബന്ധു കാവ്യാമാധവനുണ്ട്. ഈ ബന്ധുവാണ് ക്വട്ടേഷൻ കൊടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യം കാവ്യയ്ക്ക് പോലും അറിയാനിടയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കാക്കനാട്ടെ കാവ്യയുടെ കടയായ ലക്ഷ്യയിലും വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തി. ഇതിൽ ലക്ഷ്യയിൽ മാത്രമാണ് പൊലീസിന് പ്രവേശിക്കാനായത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കഥയിലെ വില്ലത്തി ‘മാഡം’ ആണെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സ്ത്രീയെ ഉറപ്പിക്കാനാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് വേണ്ടി കൂടിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുന്നത്. കൃത്യം നിർവ്വഹിച്ച ശേഷം പൾസർ എന്തിന് കാവ്യയുടെ സ്ഥാപനത്തിൽ എത്തി എന്നത് പൊലീസിനെ ഞെട്ടിക്കുന്നു. കഥയിലെ വില്ലത്തിയെ പൊലീസ് വ്യക്തമായി തന്നെ തിരിച്ചറിയുന്നുണ്ട്. പീഡന ദൃശ്യങ്ങളും ഈ മാഡത്തിന് കൈമാറിയെന്നും പൊലീസ് കരുതുന്നു. പീഡനത്തിന് ഉപോയഗിച്ച വാഹനത്തിൽ അർദ്ധരാത്രി കോളനിയിലെത്തി. മതിൽ ചാടിക്കടന്ന് വേണ്ടപ്പെട്ടവർക്ക് സുനി ഇത് കൈമാറിയെന്നാണ് വിവരം. അപ്പോഴും കേസിൽ പിടിക്കപ്പെടുമെന്ന് സുനി കരുതിയിരുന്നില്ല. പിടി തോമസ് എംഎൽഎയുടെ ഇടപെടൽ എല്ലാം അസ്ഥാനത്താക്കി. ഇതോടെയാണ് വീണ്ടും ലക്ഷ്യയിൽ സുനി എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ക്വട്ടേഷൻ കൊടുത്ത മാഡത്തെ കുറിച്ചും സുനി പൊലീസിനോട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് ദിലീപിനോടും പൊലീസ് തിരിക്കിയത്. ഈ സാഹചര്യത്തിലാണ് ഫെനി ബാലകൃഷ്ണന്റെ പേര് ഉയർന്നു വന്നത്. കാവ്യയുടെ ബന്ധുവും ദിപീലും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ഇടപാടുകളാണോ ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുകയാണ്. ഏതായാലും മാഡത്തെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവ് കിട്ടിയാൽ ഉടൻ അവരെ അറസ്റ്റ് ചെയ്യും. കാവ്യയുടെ അമ്മയും അച്ഛനും വീടു പൂട്ടി പോയതും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതുമൂലം വീട്ടിലെ റെയ്ഡ് നടക്കാതെ പോയി. ലക്ഷ്യയിലെ റെയ്ഡ് വിവരത്തോടെ നിർണ്ണായകമായ തെളിവുകൾ പലതും മാറ്റാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. മാഡമെന്ന് പൊലീസ് സംശയിക്കുന്ന സ്ത്രീയ്ക്ക് സിനിമയിൽ അടുത്ത ബന്ധങ്ങളുണ്ട്. ഇതെല്ലാം കാവ്യയുടെ പേരുപയോഗിച്ചുണ്ടാക്കിയതുമാണ്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിലും സജീവം. ഇവർക്കും പൾസർ സുനിക്കും തമ്മിലെ ബന്ധം സ്ഥാപിക്കാനായാൽ അത് കേസിൽ നിർണ്ണായക വഴിത്തിരിവാകും.
മാവേലിപുരത്തെ വ്യാപാര സ്ഥാപനത്തിലെ പൊലീസ് പരിശോധന ഇതുകൊണ്ടാണ് നിർണ്ണായകമാകുന്നത്. ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസിൽ പരിശോധന നടത്തിയത്. നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നു പൊലീസ് സൂചിപ്പിച്ചു. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്. നടിയുടെ വീട്ടീലും പൊലീസെത്തിയത് ആരും ്അറിയാതെയാണ്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരിൽ നടൻ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു പണം ചോദിച്ചു ജയിലിൽനിന്നു പ്രതി സുനിൽ കുമാർ എഴുതിയ കത്തിൽ പരാമർശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണു സ്ഥാപനത്തിൽ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനിൽ വിശദമായ മൊഴി നൽകിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്തു സുനിൽ പരാമർശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽപോകും മുൻപാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നൽകിയത്. അപ്പോൾ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങൾ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു.