ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0
90

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിൽ (ഐ.എസ്) ചേർന്ന അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു. ഇതു സംബന്ധിച്ച വിവരം എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾ ആണ് പുറത്തുവിട്ടത്.കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതൻ മുഖേനയാണ് കൊല്ലപ്പെട്ടവർ ഐഎസിൽ ചേർന്നതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയ 21 പേരിൽ 3 പേരും, ഐഎ സി ന്റെ ഇന്ത്യൻ തലവൻ എന്ന് കരുതപ്പെടുന്ന സജീർ അബ്ദുള്ളയും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇവർ നാല് പേരും അഫ്ഗാഗാനിസ്ഥാൻ അതിർത്തി പ്രദേശത്തെ ഐ എസ് ക്യാമ്പിലായിരുന്നു.

മലപ്പുറം വണ്ടൂർ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ മുഖദ്ധിസ്, പാലക്കാട് സ്വദേശി ഷിബി എന്നീ രണ്ടുപേരും വടകര, കൊണ്ടോട്ടി, കണ്ണൂർ ചാലാട് പ്രദേശങ്ങളിലുള്ള മൂന്ന് പേരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചത്. ഇവരെല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്. ഇവരുടെ മരണം സംബന്ധിച്ച് വീട്ടുകാർക്കും വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് പേരുടെയും മരണം സ്ഥിരീകരിക്കും വിധത്തിലുള്ള വിവരം വിവിധ ഏജൻസികൾക്കും ലഭിച്ചു.

ഖത്തർ, ബഹറൈൻ, യു.എ.ഇ രാജ്യങ്ങളിൽ ജോലിക്കെത്തിയ സംഘം ഇവിടെ നിന്നുമാണ് ഐഎസിലെത്തിയത്.അതേസമയം, ഇപ്പോൾ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ പൊലീസും വിവിധ ഏജൻസികളും നിരീക്ഷിച്ചു വരികയാണ്.