കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് മെമ്മറി കാർഡിനായി

0
80

കൊച്ചി: കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ ആക്രമണത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടിഎന്ന് റിപ്പോർട്ട് .നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കാവ്യയുടെ സ്തആപനമായ ലക്ഷ്യയില്‍ എത്തിച്ചുവെന്നാണ് സുനില്‍കുമാര്‍ പുതിയതായി പോലീസിനോട് നടത്തിയ വെളിപ്പെടുത്തിയത്..

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ ഏല്‍പിച്ചെന്നാണ് സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. കൂട്ടുപ്രതിയായ വിജീഷാണ് ഇവിടെ മെമ്മറി കാര്‍ഡ് കൊണ്ടുവന്ന് കൊടുത്തതെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു.
നേരത്തെ സുനില്‍കുമാറിന്റെ മൊഴി മൊമ്മറിക്കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു എന്നായിരുന്നു. പോലീസ് ലക്ഷ്യയുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വരികയാണ്. ആ സ്ഥാപനവുമായി സുനില്‍കുമാര്‍ ബന്ധപ്പെട്ടോ, അവിടെ നിന്ന് എന്തെങ്കിലും രീതിയിലുള്ള പണം ഇടപാട് നടത്തിയോ തുടങ്ങിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.