കുറഞ്ഞ നിരക്കില്‍ എക്‌ണോമിക് എ.സി കോച്ചുമായി റെയില്‍വെ

0
83

പുതിയ പരിഷ്‌ക്കാരവുമായി റെയില്‍വെ വീണ്ടും. ലോക്കല്‍ ട്രെയിനുകള്‍ ഒഴികെ, നിലവില്‍ എ.സി കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനിലും മൂന്ന് വീതം എക്കണോമി എ.സി കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തേര്‍ഡ് എ.സി കോച്ചിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്നത്.

സാധാരണ എ.സി കോച്ചുകളില്‍ നിന്ന് വ്യത്യസ്ഥമായി താപനില 24-25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തും. ഏകീകൃത താപനില നിലനിര്‍ത്തുന്നതിനാല്‍ ഈ കോച്ചുകളില്‍ പുതപ്പുകള്‍ റെയില്‍വേ ലഭ്യമാക്കില്ല.

നിലവില്‍ മെയില്‍, എക്സപ്രസ് ട്രെയിനുകളില്‍ തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് ക്ലാസ് എ.സി എന്നീ എ.സി കോച്ചുകളാണുള്ളത്. രാജധാനി, ശതാബ്ദി, അടുത്തിടെ പുറത്തിറക്കിയ ഹംസഫര്‍, തേജസ് എന്നീ ട്രെയിനുകള്‍ എന്നിവയില്‍ മുഴുവന്‍ എ.സി കോച്ചുകളാണ്.

മുഴുവന്‍ ശീതീകരിച്ച ട്രെയിനുകളില്‍ കൂടുതല്‍ എക്കണോമി കോച്ചുകള്‍ ഉള്‍പ്പെടുത്തും. എ.സി കോച്ചുകള്‍ക്ക് പുറമെ റെയില്‍ വെയില്‍ യാത്രക്കാര്‍ക്ക് സേവന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സെല്ലും റെയില്‍വേ രൂപീകരിച്ചിട്ടുണ്ട്.