കോഴിക്കോട് ജനറൽ ആശുപത്രിയിൽ രോഗികൾക്കുള്ള വെള്ളത്തിൽ ചത്ത എലി

0
76

കോഴിക്കോട്: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളത്തില്‍ ചത്ത എലി. ഡെങ്കിപ്പനി രോഗികളുടെ വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി വളരെയേറെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും രോഗികള്‍ പരാതി പറയുന്നു. അപമാനകരമായ സംഭവമെന്ന് വാർത്തയോട് പ്രതികരിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഎംഒയോട് ആശുപത്രിലെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.