ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി 11.45നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാനിലെ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.
ഹോക്കൈഡോയിലെ അഞ്ച് സ്ഥലങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.