ജയ് ശ്രീരാം വിളിച്ചില്ലെങ്കില്‍ കത്തിച്ചുകളയും: ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി

0
109

 

Bihar: Muslim journalist forced to say ‘Jai Shri Ram’ to stop saffron-clad mob from torching his carപട്‌ന: ജയ് ശ്രീരാം വിളിച്ചില്ലെങ്കില്‍ കാറിലിട്ട് കത്തിച്ചു കളയുമെന്ന് ബിഹാറിലെ മുസ്‌ലിം മാധ്യമപ്രവര്‍ത്തകന് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. ജൂണ്‍ 28ന് നടന്ന സംഭവം ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.
ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു മക്കളുമൊത്ത് യാത്ര ചെയ്യവെയാണ് ഈ അനുഭവമുണ്ടായത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. കര്‍നേചിയില്‍ നിന്ന് റഹീമാബാദിലേക്കു പോവുകയായിരുന്നു ഇയാള്‍. മുസഫര്‍ പൂര്‍ ദേശീയപാതയിലെ ടോള്‍ബൂത്തിനടുത്ത് ആള്‍ക്കൂട്ടം കണ്ടാണ് ഇയാള്‍ വണ്ടി നിര്‍ത്തിയത്. അവിടെ എന്താണ് നടക്കുന്നതെന്ന് സമീപത്തെ മറ്റൊരു യാത്രക്കാരനോട് ചോദിച്ചപ്പോള്‍ വേഗം തിരിച്ചു പോവാനായിരുന്നു അയാള്‍ പറഞ്ഞത്. ഇല്ലെങ്കില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ താങ്കളെ ചുട്ടു കളയുമെന്നും അയാള്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. കുടുംബത്തിന്റെ സുരക്ഷയോര്‍ത്ത് അയാള്‍ പെട്ടെന്നി തിരിച്ചു പോവാനൊരുങ്ങി. എന്നാല്‍ കാര്‍തിരിക്കുന്നത് കാവി വസ്ത്രധാരികളായ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ പെടുകയായിരുന്നു. ഉടന്‍ സമീപമെത്തിയ അക്രമികള്‍ കാറിനുള്ളിലുള്ളവരെയാണ് ആദ്യം നിരീക്ഷിച്ചത്. കാറിനുള്ളിലുള്ളവരുടെ വസ്ത്രധാരണം കണ്ടതോടെ ഇവര്‍ ജയ് ശ്രീരാം എന്ന് ആക്രോശിക്കാന്‍ തുടങ്ങി. കൂട്ടത്തിലൊരാള്‍ ജയ്ശ്രീരാം വിളിച്ചില്ലെങ്കില്‍ കുടുംബത്തെയൊന്നാകെ കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ജയ്ശ്രീരാം എന്നു പറഞ്ഞതിനു ശേഷമാണ് അക്രമികള്‍ തങ്ങളെ പോവാനനുവദിച്ചതെന്നും ഇയാള്‍ പറയുന്നു.

സംഭവത്തെകുറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ട്വിറ്റര്‍ സന്ദേശമയച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍.ഡി.ടി.വിക്കു വേണ്ടി വാര്‍ത്തകള്‍ ചെയ്യുന്ന റിപ്പോര്‍ട്ടറാണിയാള്‍.