ജിഎസ്ടി: റെയില്‍വേ പാര്‍ക്കിംഗ്, വെയിറ്റിംഗ് റൂം നിരക്ക് കുത്തനെ കൂടി 

0
126

 

  • പാര്‍ക്കിംഗ് ഫീസ്‌ പത്തു രൂപയില്‍ നിന്നും പതിനഞ്ചായി
  • ട്രയിനിലെഭക്ഷണ വസ്തുക്കളുടെ വിലയിലും ഉടന്‍ വര്‍ധന ഉണ്ടാകും

by വെബ്‌ ഡെസ്ക്

ചരക്കുസേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി റയിൽവെ സേവനങ്ങളുടെ നിരക്ക് കൂട്ടിയത് യാത്രക്കാർക്കു തിരിച്ചടിയായി. സംസ്ഥാനത്തെ എ വൺ റേറ്റിങ്ങിലുള്ള നാലു സ്റ്റേഷനുകളിൽ പാർക്കിങ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ചു.തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകൾ എ വൺ വിഭാഗത്തിലാണ്. നിരക്ക് വർധന ഈ സ്റ്റേഷനുകളിൽ ബാധകമാണെന്ന് റയിൽവെ അറിയിച്ചു.പ്ലാറ്റ്ഫോം കാത്തിരുപ്പ് കേന്ദ്രങ്ങളിലെ നിരക്കും ഉയര്‍ത്തി. ട്രെയിനിലെഭക്ഷണ വസ്തുക്കളുടെ വിലയിലും ഉടന്‍ വര്‍ധന ഉണ്ടാകും .

സ്റ്റേഷനില്‍  പാർക്ക് ചെയ്യുന്നവർ ഒരു മാസത്തേയ്ക്ക് ഒന്നിച്ചു നൽകിയിരുന്നത് 150 രൂപയാണ്. പക്ഷേ, ജുലൈ ഒന്നു മുതൽ ഈ തുക 360 രൂപയായി റയിൽവെ ഉയർത്തി. സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ഈ വർധന ഇരുട്ടടിയായി.

പത്തു രൂപ നൽകിയിരുന്ന പാർക്കിങ്ങിന് ഇനി 20 രൂപ നൽകണം. ഒരു ദിവസം മുഴുവൻ നാലു ചക്രവാഹനം സ്റ്റേഷൻ മുറ്റത്തു പാർക്ക് ചെയ്യാൻ 25 രൂപ. ഇങ്ങനെ, പഴയ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.

പാർക്കിങ് നിരക്ക് ഇരട്ടിയായതിനെ ചൊല്ലി റയിൽവെ സ്റ്റേഷൻ പരിസരം പലപ്പോഴും വാക്കേറ്റത്തിനു വേദിയായി. സീസൺ ടിക്കറ്റ് യാത്രക്കാർ റയിൽവേയ്‌ക്കെതിരെ തിരിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പു കേന്ദ്രങ്ങളിലെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂർ വിശ്രമിക്കുന്നതിനുള്ള തുക ഇരുപതു രൂപയിൽനിന്ന് 24 രൂപയാക്കി. എസി ടിക്കറ്റിന് നേരിയ വർധനവും ട്രെയിനകത്തെ ഭക്ഷണത്തിനും വർധനയുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.