തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയ്ക്കെതിരെ പോലീസ് കേസ്. ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് താരത്തിനെതിരെ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സ്വാമി പരാമര്‍ശം നടത്തിയത്. കളമശ്ശേരി പോലീസാണ് സ്വാമിയ്ക്കെതിരെ കേസെടുത്തത്.