നടി ആക്രമിക്കപ്പെട്ട കേസന്വേഷണം: അതൃപ്തിയുമായി ബെഹ്‌റ

0
105

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ഡിജിപി കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് പെട്ടന്ന് തന്നെ കടക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ആവശ്യമെങ്കില്‍ നടനെ വീണ്ടും ചോദ്യം ചെയ്യാമെന്നും കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണം പുര്‍ണമായി ക്രൈംബ്രാഞ്ച് ഐ ജി ദിനേന്ദ്ര കശ്യപ് ഉള്‍പ്പെടെയുള്ള സംഘത്തിന് നല്‍കി. അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ആവശ്യമെങ്കില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.