നിങ്ങളുടെ ഈ ആഴ്ച

0
253

1192 മിഥുനമാസം 18 മുതൽ മിഥുനം 24 വരെ.
( 2017 ജൂലായ് 02 മുതൽ ജൂലായ് 08 വരെ)

മേട കൂറ്.

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം വരെ)

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 6 ലും, ശനി അഷ്ടമത്തിലും, രാഹു 5 ലും, കേതു 11 ലും, ചന്ദ്രൻ 7 8 9 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികളിൽ രഹസ്യസ്വഭാവംകാണും ഇത് പഠിപ്പിനെസാരമായി ബാധിക്കും. പ്രണയ ബന്ധങ്ങൾ വിവാഹത്തിൽ ചെന്നത്തും. മാതാപിതാക്കളുമായി കലഹത്തിന് ഇടവരും.
കർമ്മപരമായകാര്യങ്ങളിൽ നേരിയ പരാജയങ്ങൾനേരിടും ചതിയിൽപെടാനും ഇടയുണ്ട്. വിവാഹത്തെപറ്റി ചിന്തിക്കുന്നവർക്ക് അന്വേഷണങ്ങൾക്ക്പുറപ്പെടാം. മൂത്രാശ രോഗങ്ങളോ അണുബാധഹേതുവായ പകർച്ചവ്യാധിയോപിടിപെടാം. പ്രായാധിക്യമുള്ളവർക്ക് നടക്കാൻ പ്രയാസം കാണും. മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്ന വർക്ക് വളരെ മോശമായകാലമാണ് 4 5 6 തിയതികൾ ശുഭകരമല്ല.

(വൃശ്ചിക കൂറിൽ പെട്ട നക്ഷത്രങ്ങളായ വിശാഖം ഒടുവിലെത്തെ പാദവും, അനിഴവും തൃക്കേട്ടയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

എടവ കൂറ്.

(കാർത്തികയുടെ ഒടുവിലെത്തെ മൂന്ന് പാദവും, രോഹിണി, മകയിരം പൂർവ്വാർദ്ധവരെ )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 5 ലും. ശനി ഏഴിലും, രാഹു 4 ലും. കേതു 10 ലും. ചന്ദ്രൻ 6 7 8 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.

കുട്ടികൾ മാതാപിതാക്കളോട് മോശമായ പെരുമാറ്റമോ അനുസരണകേടോ കാണിക്കാം. പ്രണയബന്ധങ്ങളിൽ ഉറച്ച നിലപാടെടുക്കും. അലസതയും നിദ്രയും അധികരിക്കും.
ചിലർക്ക് ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. എതിർപ്പുകൾ ധാരാളമായി കാണും. നേത്രരോഗങ്ങളോ പകർച്ചവ്യാധികളോകാണും. സ്ത്രീകളിൽ ആർത്തെവക്രമക്കേടു കണ്ടേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും വിവാഹാന്വേഷകർക്കും അനുകൂലസമയം. പ്രായാധിക്യമുള്ളവർക്ക് നിർദോഷങ്ങൾ കാണാം. പ്രമേഹരോഗികൾക്ക് ശരീരത്തിൽ വ്രണപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 7 8 തിയതികൾ ശുഭമല്ല.

(ധനു കൂറിൽ പെട്ട നക്ഷത്രങ്ങളായ മൂലം, പൂരാടം, ഉത്രാടത്തിന്റെ ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്

മിഥുന കൂറ്.

(മകയിരത്തിന്റെ ഉത്തരാർദ്ധവും, തിരുവാതിര, പുണർതം അദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 4 ലും, ശനി ആറിലും, രാഹു 3 ലും, കേതു ഭാഗ്യത്തിലു, ചന്ദ്രൻ 5 6 7 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാകാര്യങ്ങളിൽ ഉന്നതി കാണും. ദേശാന്തര യാത്രകൾക്ക് പ്രിയമേറും.
കർമ്മപരമായ കാര്യങ്ങളിൽ പുരോഗതി കാണും. ചില ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. വിവാഹജീവിതം ആഗ്രഹിക്കുന്നവർക്ക് മുന്നിട്ടിറങ്ങാം. സ്വത്ത് സംബന്ധമായി ഭിന്നതകൾ കാണാം. വിദേശത്തു നിന്നും പണം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ശുഭപ്രതീക്ഷകാണും. പ്രായാധിക്യമുള്ളവർക്ക് വാതരോഗങ്ങൾ ഹേതുവായി ബുദ്ധിമുട്ടുകൾ കാണാം.

(മകര കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രാടം ഒടുവിലത്തെ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

കർക്കിടക കൂറ്.

(പുണർതം ഒടുവിലെത്തെ പാദവും, പൂയം, ആയില്യം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 3 ലും, ശനി അഞ്ചിലും, രാഹു 2 ലും, കേതു 8 ലും, ചന്ദ്രൻ 4 5 6 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് അലസത കാണുമെങ്കിലും കഴിവ് തെളിയിക്കാൻ സാധിക്കും. മാനസിക വേവലാധികൾ കാണും.
കർമ്മ പരമായ കാര്യങ്ങളിൽ നേരിയ പരാചയമോ ചീത്തപേരിനോ സാധ്യതയുണ്ട്. അവിഹിതബന്ധങ്ങൾ ഹേതുവായി മാനസിക സങ്കർഷങ്ങൾ കാണും. വേണ്ട പെട്ടവരുമായി അനൈക്യം നിലനിൽക്കും. ഗർഭിണികൾക്ക് വിശ്രമം ആവശ്യമാണ് ഗർഭശ്രാവമോ അണുബാധയോ പിടിപെടാം. 5 6 തിയതിക അനകൂലമല്ല.

(കുംഭ കൂറിൽ പെട്ട നക്ഷത്രങ്ങളായ അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ചിങ്ങ കൂറ്.

(മകം, പൂരം, ഉത്രത്തിന്റെ ഒന്നാം പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 2 ലും, ശനി നാലിലും, രാഹു ലഗ്‌നത്തിലും, കേതു 7 ലും, ചന്ദ്രൻ 3 4 5 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികളിൽ നേരിയ അലസത കാണാം. ദ്വേഷ്യ സ്വഭാവം പ്രകടമാവും. മൂത്രാശയ രോഗങ്ങളോ ശസ്ത്രക്രിയകളോ വേണ്ടി വന്നേക്കാം.
യാദൃശ്ചികമായി ധനനഷ്ടം വന്നേക്കാം. കർമ്മപരമായി പുതിയവക്ക് തുടക്കം കുറിക്കാം. എന്നാൽ എതിർപ്പുകൾ കണ്ടേക്കാം. കലാപരമായി ബന്ധപെട്ടവർക്ക് ഉന്നതി കാണുന്നു. ചില രേഖാ വൈകല്യങ്ങളോ നഷ്ടപെടലോ ഉണ്ടാകാം. വിവാഹത്തിന് തടസ്സം കാണാം. ലിവർ ഹാർട്ട് കിട്ണി എന്നീ അവയവങ്ങൾക്ക് തകരാറുള്ള വ്യെക്തികൾ കൃത്യ സമയത്ത് ഔഷധം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 5 6 7 തിയതികൾ അസ്വസ്ഥത കാണും.

(മീന കൂറിൽ പെട്ട നക്ഷത്രങ്ങളായ പൂരുരുട്ടാതി ഒടുവിലെത്തെ പാദവും, ഉത്രട്ടാതിയും, രേവതിയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കന്നി കൂറ്.

(ഉത്രം ഒടുവിൽ മൂന്ന് പാദവും, അത്തം, ചിത്ര പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ജന്മവ്യാഴം, 4 ൽ ശനി മൂന്നിലും), 12 ൽ രാഹുവും, 6 ൽ കേതു, 2 3 4 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് വളരെ ഗുണം. വിദേശ ദേശാന്തര ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സ്വന്തം കഴിവുകൾക്ക് അംഗീകാരം. ചിലരുമായി അഭിപ്രായ ഭിന്നതകൾ വന്നേക്കാം.
കർമ്മാവശ്യത്തിനായി ദേശാന്തര യാത്രകൾക്ക് ശ്രമിക്കാം. ജീവിതപങ്കാളിയുടെ സ്വത്ത് വന്നു ചേരും. അമൂല്യ വസ്തുക്കൾ വാങ്ങും. വിവാഹ കാര്യങ്ങൾക്ക് നേരിയതടസം നേരിടാം. പുനർവിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ദന്തരോഗങ്ങൾ പിടിപെടും. പിതാവിനോ പിതൃ തുല്യർക്കോ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം,

(മേട കൂറിൽ പെട്ട നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദവും അഷ്ടമരാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

തുലാ കൂറ്.

(ചിത്രയുടെ ഉത്തരാർദ്ധവും, ചോതി, വിശാഖത്തിന്റെ ആദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 12 ലും, ശനി രണ്ടിലും, രാഹു 11 ലും, കേതു അഞ്ചിലും, 1 2 3 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

കുട്ടികളിൽ ഉത്സാഹംവും ഉന്മേഷവും കാണും കലാപരമായ കാര്യങ്ങളിൽ ഉന്നതിയും പ്രശംസയും കിട്ടും.
മൂത്രാശയ രോഗങ്ങളോ അണുബാധ ഇവയോ ചിലർക്ക് ശസ്ത്രക്രിയകളോ വേണ്ടിവന്നേക്കാം. കർമ്മാവശ്യത്തിനായി യാത്രകൾ വേണ്ടിവരും ക്ഷീണിതനുമാവും. കർമ്മപരമായി അഭിപ്രായ ഭിന്നതകൾ കണാം. ഭർത്താവിനോ ഭാര്യക്കോ അഗ്‌നി വൈദ്യുതി വാഹനം ഇവയിൽ നിന്നും ഭീതി. രോഗബാധിതയായിട്ടുള്ള പിതിവിനോ ഗുരു വിനോ രോഗം മൂർച്ചിക്കാനിടയുണ്ട്.

(എടവ കൂറിൽ പെട്ട നക്ഷത്രങ്ങളായ കാർത്തികയുടെ അവസാനത്തെ മൂന്ന് പാദവും, രോഹിണി, മകീരം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

വൃശ്ചിക കൂറ്.

(വിശാഖം ഒടുവിലെത്തെ പാദവും, അനിഴം, തൃക്കേട്ടവരെ.)

ഈനക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 11 ലും, ശനി ലഗ്‌നത്തിലും, രാഹു 10 ലും, കേതു 4 ലും, 12 1 2 ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുന്ന കാലമാണ്.

പ്രണയബന്ധങ്ങൾക്ക് ദൃഢതവരും ചിലത് വിവാഹത്തിൽ കലാശിക്കും. ബന്ധക്കളുമായി അകലാൻ ഇടവരും. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയമാണെങ്കിലും അലസത അനാവശ്യ ചിന്തകൾ ഇവ മനസ്സിനെ അലട്ടുന്നതാണ്.
വിദേശത്തും ദേശാന്തരത്തും ജോലി നോക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അനുകൂലസമയം. വിവാഹം അന്വേഷിക്കുന്നവർക്കും പുനർ വിവാഹം അന്വേഷിക്കുന്നവർക്കും മനസ്സിനിണങ്ങിയ ഇണയെകണ്ടെത്തും. സ്ത്രീകളിൽ ആർത്തവ സംബന്ധമായ രോഗങ്ങളോ വയറ് വേദനയോ കാണാം. ഗർഭിണികളും നവജാത ശിശുക്കൾക്കും അണുബാധയോ വയറിളക്കമോ പിടിപെടാം. പ്രായമായവരിൽ അരക്ക് കീഴ്ഭാഗം ബലക്ഷയം കാണാം. 5 6 തിയതികൾ ഗുണകരമല്ല.

(മിഥുന കൂറിൽ പെട്ട നക്ഷത്രങ്ങളായ മകീരം നക്ഷത്രത്തിന്റെ ഉത്തരാർദ്ധവും തിരുവാതിര പുണർതം ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ധനുകൂറ്

(മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ കർമ്മ വ്യാഴം, ശനി പന്ത്രണ്ടിലും, ഭാഗ്യത്തിൽ രാഹു, 3 ൽ കേതു, 11 12 1 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികളിൽ ഉത്സാഹവും ആത്മവിശ്വാസവും കാണും. ഉപരിപഠനത്തിനായി വിദേശത്ത് ശ്രമിക്കുന്നവർക്ക് അനുകൂല സമയം.
വിവാഹാന്വേഷകർക്ക് ചെറിയ തടസ്സങ്ങൾ കണ്ടേക്കാം. പുനർവിവാഹം അന്വേഷിക്കുന്ന വർക്ക് അനുകൂല സമയം. വിവാഹ മോചനം പ്രതീക്ഷിക്കുന്നവർക്കും ശുഭവാർത്ത. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനനഷ്ടങ്ങളോ രേഖാവൈകല്യങ്ങളോ ഉണ്ടാവാം. ദന്തരോഗങ്ങളോ ചെറിയ ശസ്ത്രക്രിയയോ വേണ്ടി വരാം. 5 6 7 തിയതികൾ ശുഭമല്ല.

(കർക്കടക കൂറിൽ പെട്ട നക്ഷത്രങ്ങൾ പുണർതം ഒടുവിലത്തെ പാദവും, പൂയം, ആയില്യം അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്).

മകര കൂറ്.

(ഉത്രാടം ഒടുവിൽ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ഭാഗ്യസ്ഥാനത്ത് വ്യാഴവും, ശനി പതിനൊന്നിലും, രാഹു അഷ്ടമത്തിലും, കേതു 2 ലും, 10 11 12 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് മന:സന്തോഷവും ആത്മവിശ്വാസവും കാണും. കലാപരമായ കാര്യങ്ങളിൽ ഉന്നതിയും പ്രശസ്തിയും കാണും. ഉദരരോഗങ്ങൾ ഉണ്ടാകാം.
കർമ്മകാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടലുകൾ കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. ചീത്ത പേര് വരാൻ ഇടവരും. ഗർഭിണികൾക്ക് വിശ്രമംആവശ്യമാണ് ചിലർക്ക് ഗർഭസ്രാവമോ ശസ്ത്രക്രിയയോ വേണ്ടി വരാം. വിവാഹ കാര്യങ്ങളിൽ നേരിയ തടസ്സങ്ങൾ ഉണ്ടെങ്കിലും അനുകൂലസമയമാണ്. പ്രായാധിക്യമുള്ളവർക്ക് നീർദ്ദോഷങ്ങളോ ബലക്ഷയമോ കാണും.

(ചിങ്ങ കൂറിൽ പെട്ട നക്ഷത്രങ്ങൾ മകം പൂരം ഉത്രം ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കുംഭ കൂറ്

(അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പദവും )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം അഷ്ടമത്തിലും, ശനി പത്തിലും, രാഹു 7 ലും, കേതു ലഗ്‌നത്തിലും, 9 10 11 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

യുവതി യുവാക്കൾ വിഹിതമല്ലാത്ത ബന്ധങ്ങൾ ഹേതുവായി ബന്ധപെട്ടവരുമായി ഭിന്നതകൾ കാണും.വിദ്യാർത്ഥികളിലും ഇത് പ്രകടമാവും. വി ദ്യാകാര്യങ്ങളിൽ അലസതയും ശ്രദ്ധ കുറവും കാണും. കലാപരമായ കാര്യങ്ങളിൽ ഉത്സാഹം കാണും.
കർമ്മകാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടൽ കാരണം ക്ഷീണം സംഭവിചേക്കാം. ചതി രേഖാ തകരാറ് ഇവ വരാധിരിക്കാൻ ജാഗ്രത പുലർത്തുന്നത് നന്ന്. ധനനഷ്ടമോ ജപ്തി ഭീഷണിയോ നേരിടേണ്ടി വന്നേക്കാം. വിവാഹാന്വേഷകർക്കും പുനർവിവാഹം അന്വേഷിക്കുന്നവർക്കും അനുകൂല സമയമാണെങ്കിലും അവരുടെ സ്വഭാവ ഗുണം അന്വേഷിക്കുന്നത് നല്ലതാണ്. 5 6 തിയതികൾ ഗുണമല്ല.

(കന്നി കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രം ഒടുവിൽ മൂന്ന് പാദവും അത്തം ചിത്ര പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

മീന കൂറ്.

(പൂരോരുട്ടാതിയുടെ ഒടുവിലെത്ത പാദവും, ഉത്രട്ടാതി, രേവതി വരെ)

ഈ നക്ഷത്രക്കാർക്ക് ചാരവശാൽ വ്യാഴം സപ്തമത്തിലും, ശനി ഒമ്പതിലും), രാഹു 6 ലും, കേതു 12 ലും, 8 9 10 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദേശത്ത് ഉപരി പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സ്വന്തംകഴിവുകൾ പ്രകടിപ്പിക്കാനും പ്രശസ്തി നേടാനും സാധിക്കും.
കർമ്മത്തിന് ഉയർച്ച സൽപേര് ഇവ കാണും. ദേശാന്തര വിദേശയാത്ര നടത്തുന്നവർക്ക് ഉന്നതിയും കാര്യസാധ്യവും കാണുന്നു. സന്താനസിദ്ധി പ്രതീക്ഷിക്കുന്നവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. പിരിഞ്ഞിരിക്കുന്ന ദമ്പതികൾ ഒന്നിക്കുന്നതാണ്. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങും. യാദൃശ്ചികമായി ധനം വന്നു ചേരും. പ്രായമായവർക്കും സുഖവും സന്തോഷവും കാണും. 5 6 തിയതികൾ മനസുഖം കുറയും.

(തുലാ കൂറിൽ പെട്ട നക്ഷത്രങ്ങളായ ചിത്ര പൂർവ്വാർദ്ധവും, ചോതി, വിശാഖം ആദ്യ മൂന്ന് പദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)