നിശാക്ളബ്ബിൽ വെടിവയ്പ്പ്: 28 പേർക്ക് പരിക്ക്

0
67

വാഷിങ്ടണ്‍: അമേരിക്കയില്‍ അര്‍കന്‍സയിലെ നിശാക്ളബ്ബിലുണ്ടായ വെടിവയ്പില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ലിറ്റില്‍ റോക്കിലെ പവര്‍ അള്‍ട്ര ക്ളബ്ബിലായിരുന്നു വെടിവയ്പ്.

ഒന്നിലധികം പേര്‍ ചേര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ നില ഗുരുതരമാണ്. നിശാ ക്ളബ്ബില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.