പള്‍സര്‍ സുനിയും ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. തൃശ്ശൂരിലെ പ്രമുഖ ക്ലബ്ബായിരുന്നു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍. . 2016 നവംബര്‍ 13ന് പള്‍സര്‍ സുനിയും ദിലീപും ടവര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. ഒരേ ടവര്‍ ലൊക്കേഷനില്‍ ടവര്‍ കേന്ദ്രീകരിട്ടുള്ള അന്വേഷണത്തിലാണ് ഫോട്ടോ കിട്ടിയത്.
തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുളള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.